അ​വ​ധി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​ലീ​സു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി
Friday, September 20, 2019 1:09 AM IST
തി​രു​വ​ന​ന​ന്ത​പു​രം: ര​ണ്ടു മാ​സ​മാ​യി അ​വ​ധി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഏ​ആ​ർ ക്യാ​ന്പി​ൽ പോ​ലീ​സു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ന​ന്ദാ​വ​നം പോ​ലീ​സ് ക്യാ​ന്പി​ലാ​യി​രു​ന്നു സം​ഭ​വം.​മു​ൻ മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​യി​രു​ന്ന പോ​ലീ​സു​ക​ര​നാ​ണ് അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട​ത്.
ക​ഴി​ഞ്ഞ അ​റു​പ​ത് ദി​വ​സ​മാ​യി ഇ​യാ​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​ല്ലെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.
അ​വ​ധി അ​നു​വ​ദി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
തു​ട​ർ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്ന​ലെ​ത്തി​യെ​ങ്കി​ലും ആ​ദ്യം അ​വ​ധി ന​ൽ​കി​യി​ല്ല.​തു​ട​ർ​ന്ന് ഇ​യാ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നു ചാ​ടു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്നു ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.