ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്
Friday, September 20, 2019 1:08 AM IST
വി​ഴി​ഞ്ഞം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡോ​ർ പെ​ട്ടെ​ന്ന് തു​റ​ന്നു, ഫു​ട്ട്ബോ​ർ​ഡി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.
വി​ഴി​ഞ്ഞം സ്വ​ദേ​ശി​യും തൈ​ക്കാ​ട് മോ​ഡ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ നൗ​ഷാ​ദ് (14), കോ​വ​ളം സ്വ​ദേ​ശി​യും ചാ​ക്കാ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യു​മാ​യ ഷം​നാ​ദ് (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ കോ​വ​ളം ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടു​കാ​രും കോ​വ​ളം പോ​ലീ​സും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പൂ​വാ​റി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ ഏ​റെ തി​ര​ക്കു​ണ്ടാ​യി​രു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് കോ​വ​ളം പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ ഏ​റെ​തി​ര​ക്കു​ണ്ടാ​യി​രു​ന്ന ബ​സി​ൽ സ്ഥ​ല​മി​ല്ലാ​തി​രു​ന്നി​ട്ടും നി​ർ​ബ​ന്ധ​പൂ​ർ​വം യാ​ത്ര​ക്കാ​ർ ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മൊ​ഴി ന​ൽ​കി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.