പാ​ദ​സ​രം മോ​ഷ്ടാ​വി​നെ​തി​രാ​യ പ​രാ​തി​യി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Friday, September 20, 2019 1:06 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ര​ക്കി​നി​ട​യി​ൽ തു​ണി​ക്ക​ട​യി​ൽ നി​ന്ന് പി​ഞ്ചു​കു​ട്ടി​ക​ളു​ടെ പാ​ദ​സ​രം പൊ​ട്ടി​ച്ചെ​ടു​ത്തെ​ന്ന കേ​സി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.
തി​രു​വ​ന​ന്ത​പു​രം പ​ഴ​വ​ങ്ങാ​ടി​യി​ലു​ള്ള രാ​മ​ച​ന്ദ്ര​ൻ ടെ​ക്സ്റ്റ​യി​ൽ​സി​ൽ നി​ന്ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ദ​സ​രം പൊ​ട്ടി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ആ​ളെ പി​ടി​കൂ​ടി​യി​ട്ടും പോ​ലീ​സ് വേ​ണ്ട വി​ധ​ത്തി​ൽ ചോ​ദ്യം ചെ​യ്യു​ക​യോ തൊ​ണ്ടി​മു​ത​ൽ ക​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്തി​ല്ല എ​ന്നാ​ണ് കേ​സ്.
കു​ട്ടി​ക​ളു​ടെ പാ​ദ​സ​രം ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ള്ള​നെ തി​രി​ച്ച​റി​ഞ്ഞ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ഇ​രു​കൂ​ട്ട​രും ചേ​ർ​ന്ന് അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലു​ള്ള പു​തി​യ രാ​മ​ച​ന്ദ്ര​ൻ​സി​ൽ നി​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.
പോ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തെ​ങ്കി​ലും തൊ​ണ്ടി മു​ത​ൽ ക​ണ്ടെ​ടു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.