വീ​ട്ടു​മു​റ്റം നി​റ​യെ ചെ​ടി​ക​ളും പൂ​ക്ക​ളും; പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യൊ​രു​വീ​ട്
Friday, September 20, 2019 1:06 AM IST
നേ​മം : വീ​ട്ടു​മു​റ്റം നി​റ​യെ ചെ​ടി​ക​ളും പൂ​ക്ക​ളും. ക​ണ്ടാ​ൽ വീ​ടി​നു​ചു​റ്റും ഒ​രു ചെ​റു​വ​ന​ത്തി​ന്‍റെ പ്ര​തീ​തി.

ഒ​രേ​ക്ക​റി​നു​ള്ളി​ൽ വി​വി​ധ​ത​രം ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും കാ​ട്ടു​പൂ​ക്ക​ളും നാ​ട്ടു​പൂ​ക്ക​ളു​മെ​ല്ലാം നി​റ​ഞ്ഞൊ​രു മ​നോ​ഹ​ര​മാ​യ ഉ​ദ്യാ​നം.

ന​രു​വാ​മൂ​ട്ടി​ലെ ബാ​ഹു​ലേ​യ​ൻ നാ​യ​രു​ടെ ഇ​ന്ദി​ര​ഭ​വ​നി​ലാ​ണ് ഈ ​കാ​ഴ്ച​ക​ൾ.
ബാ​ഹു​ലേ​യ​ൻ നാ​യ​രു​ടെ വീ​ട്ടി​ലേ​യ്ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന വ​ഴി തു​ട​ങ്ങു​ന്പോ​ൾ ത​ന്നെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ന​ട്ടു​പി​ടി​പ്പി​ച്ച ചെ​ടി​ക​ളു​ടെ പ​ച്ച​പ്പും സൗ​ന്ദ​ര്യ​വും കാ​ണാം.

ജ​മ​ന്തി, തെ​റ്റി, മു​ല്ല, ചെ​ന്പ​ര​ത്തി, മൊ​സാ​ന്ത, സ​ർ​പ്പ​ഗ​ന്ധി, സ​പ്പോ​ട്ട, ആ​ന മു​ന്തി​രി, മാ​വ്, പു​ളി, പ്ലാ​വ്, വേ​പ്പ്, ചെ​ന്പ​കം തു​ട​ങ്ങി അ​ൻ​പ​തോ​ളം ഇ​ന​മു​ണ്ട് പൂ​ചെ​ടി​ക​ളാ​യും മ​ര​ങ്ങ​ളാ​യും.

ചെ​ന്പ​കം പൂ​ക്കു​ന്പോ​ൾ ന​ല്ല വാ​സ​ന​യാ​ണെ​ന്ന് ബാ​ഹു​ലേ​യ​ൻ നാ​യ​ർ പ​റ​യു​ന്നു. മ​ഞ്ഞ, വെ​ള്ള എ​ന്നീ ര​ണ്ട് ത​രം ചെ​ന്പ​ക​മു​ണ്ട്. നാ​ല് പ​തി​റ്റാ​ണ്ട് മു​ന്പ് ത​ന്നെ വീ​ട്ടി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ളും ചെ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു.

ബാ​ങ്കി​ൽ നി​ന്നും വി​ര​മി​ച്ച എ​ഴു​പ്പ​ത്തി​യെ​ട്ട് വ​യ​സു​ള്ള ബാ​ഹു​ലേ​യ​ൻ നാ​യ​ർ ഒ​ന്നും ന​ഷ്ട​പ്പെ​ടു​ത്താ​തെ ഇ​ന്നും പ​രി​പാ​ലി​ച്ചു​പോ​രു​ന്നു. ന​ട്ടു​പി​ടി​പ്പ​ച്ച​വ​യെ​ക്കാ​ൾ കൂ​ടു​ത​ലും ത​നി​യെ വ​ള​ർ​ന്ന​താ​ണ്.

വീ​ടി​നു​ചു​റ്റും കോ​ണ്‍​ക്രീ​റ്റോ ത​റ​യോ​ടു​ക​ളോ പാ​കാ​തെ മ​ണ്ണി​ലെ​ല്ലാം ചെ​ടി​ക​ൾ് ന​ടു​ക​യും മ​ഴ​വെ​ള്ളം മ​ണ്ണി​ലേ​യ്ക്ക് ത​ന്നെ ഒ​ഴു​ക്കി​വി​ടു​ക​യും ചെ​യ്യു​ന്നു. വീ​ട്ടി​ലി​രു​ന്നാ​ൽ മ​ര​ങ്ങ​ളു​ടെ ത​ണ​ലും ത​ണു​പ്പും ശു​ദ്ധ​വാ​യു​വും അ​നു​ഭ​വി​ച്ച​റി​യാ​ൻ സാ​ധി​ക്കും.

മ​ര​ത്തി​ൽ നി​ന്നു​ള്ള വ​ള്ളി​ക​ളി​ലും ചി​ല്ല​ക​ളി​ലും നി​ര​വ​ധി​യി​നം പ​ക്ഷി​ക​ളും കു​രു​വി​ക​ളും കൂ​ടു​കൂ​ട്ടി​യി​ട്ടു​ണ്ട്.

വീ​ട്ടി​ൽ അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന​വ​ർ​ക്ക് കി​ളി​ക​ളു​ടെ ശ​ബ്ദം കൗ​തു​ക​മു​ണ​ർ​ത്തു​ന്നു. എ​ല്ലാ വ​ർ​ഷ​വും ഓ​ണ​മാ​യാ​ൽ മ​ക്ക​ളും ചെ​റു​മ​ക്ക​ളും വീ​ട്ടി​ലെ​ത്തും. ഇ​വ​ർ​ക്ക് അ​ത്ത​പൂ​വി​ടു​ന്ന​തി​ന് പൂ​ക്ക​ൾ വീ​ട്ടു​മു​റ്റ​ത്തു​ത​ന്നെ ആ​വ​ശ്യ​ത്തി​ല​ധി​ക​മു​ണ്ട്.

ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ക്കാ​തെ മ​ക്ക​ളും ചെ​റു​മ​ക്ക​ളു​മെ​ത്തി അ​ത്ത​പ്പൂ​വി​ട്ടു. സാ​യി ഭ​ക്ത​നാ​യ ബാ​ഹു​ലേ​യ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടു​വ​ള​പ്പി​ൽ സ​ത്യ​സാ​യി സേ​വാ​സ​മി​തി​യു​ടെ പ്രാ​ർ​ത്ഥ​ന മ​ണ്ഡ​പ​വു​മു​ണ്ട്.