ക​ള​ഞ്ഞു കി​ട്ടി​യ പ​ഴ്സ് ഉ​ട​മ​യ്ക്ക് കൈ​മാ​റി
Thursday, September 19, 2019 12:37 AM IST
ആ​റ്റി​ങ്ങ​ൽ: റോ​ഡി​ൽ കി​ട​ന്ന പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യ്ക്ക് കൈ​മാ​റി. ​ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ലി​ലെ​ത്തി​യ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പാ​റ​ശാ​ല പ​ര​ശു​വ​യ്ക്ക​ൽ അ​വി​ട്ട​ത്തി​ൽ അ​ജി​ത​യാ​ണ് 15400 രൂ​പ അ​ട​ങ്ങി​യ പ​ഴ്സ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ട​മ​ക്ക് കൈ​മാ​റി​യ​ത്.

ആ​റ്റി​ങ്ങ​ൽ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ നി​ന്നു​മാ​ണ് അ​ജി​ത​യ്ക്ക് പ​ഴ​സ് ല​ഭി​ച്ച​ത്.​തു​ട​ർ​ന്ന് പ​ണ​മ​ട​ങ്ങി​യ പ​ഴ്സ്ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ പ​ഴ്സി​നു​ള്ളി​ൽ നി​ന്നും ല​ഭി​ച്ച ചി​ല ന​മ്പ​രു​ക​ൾ വ​ഴി പോ​ലീ​സ് ഉ​ച്ച​യോ​ടെ പ​ണ​ത്തി​ന്‍റെ ഉ​ട​മ ചി​റ​യി​ൻ​കീ​ഴ് മു​ട​പു​രം ദേ​വി​ക നി​വാ​സി​ൽ ദേ​വ​ദാ​സ​നെ ക​ണ്ടെ​ത്തി .

ഇ​യാ​ൾ ഭാ​ര്യ​ക്കൊ​പ്പം ആ​റ്റി​ങ്ങ​ലി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​രും വ​ഴി​യാ​ണ് പ​ഴ്സ് ന​ഷ്ട​മാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച യു​വ​തി​യെ വി​ളി​ച്ച് വ​രു​ത്തി ഉ​ട​മ​ക്ക് കൈ​മാ​റി.