ആ​ദ​രി​ച്ചു
Thursday, September 19, 2019 12:37 AM IST
ആ​റ്റി​ങ്ങ​ൽ: സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻഡ​റി എ​ൻഎ​സ്എ​സ് വോള​ന്‍റി​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ആ​റ്റി​ങ്ങ​ൽ ബോ​യ്സ് സ്കൂ​ളി​ലെ പി.എസ്. സൂ​ര്യയെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് ആ​ദ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ ബോ​യ്സ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. എ​സ്. രേ​ഖ, ഹ​യ​ർ​സെ​ക്കൻഡ​റി പ്രി​ൻ​സി​പ്പ​ൽ ര​ജി​ത് കു​മാ​ർ, പ്ര​ഥ​ാനാ​ധ്യാ​പ​ക​ൻ മു​ര​ളീ​ധ​ര​ൻ, സി. ​വി. മ​നോ​ജ്, വി​ജു​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.