ബി​യ​ർ കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, September 17, 2019 12:24 AM IST
ക​ര​മ​ന: ബാ​റി​ൽ വ​ച്ചു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ബി​യ​ർ കു​പ്പി​കൊ​ണ്ട് വ​ലി​യ​ശാ​ല സ്വ​ദേ​ശി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ത​മ​ലം സ്വ​ദേ​ശി​യാ​യ അ​നൂ​പ് കൃ​ഷ്ണ​ൻ (23), മേ​ലാ​റ​ന്നൂ​ർ സ്വ​ദേ​ശി ന​ന്ദു (22) എ​ന്നി​വ​രെ ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ള്ളി​പ്പാ​ലം ക്ലാ​സി​ക് ബാ​റി​നു സ​മീ​പ​ത്ത് വ​ച്ചാ​ണ് വ​ലി​യ​ശാ​ല സ്വ​ദേ​ശി​യാ​യ ശ​ങ്ക​റി​നെ പ്ര​തി​ക​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ബി​യ​ർ​കു​പ്പി കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ കി​ള്ളി​പ്പാ​ലം സി​ഐ​ടി റോ​ഡ് ഭാ​ഗ​ത്തു വ​ച്ച് ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ര​മ​ന പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട‍​ർ സാ​ഗ​ർ, സി​പി​ഒ പ്ര​തീ​ഷ് കു​മാ​ർ, സി​പി​ഒ സി​ബി​മോ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.