ഓ​ണാ​ഘോ​ഷം സ​മ​ത്വ സു​ന്ദ​ര കാ​ല​ത്തി​നാ​യു​ള്ള പ്രേ​ര​ക​ശ​ക്തി​യാ​ക​ണം: ഗ​വ​ർ​ണ​ർ
Tuesday, September 17, 2019 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ബ​ലി ഭ​രി​ച്ചി​രു​ന്ന സ​മ​ത്വ സു​ന്ദ​ര​മാ​യ കാ​ല​ത്തി​ന്‍റെ ഗ​ത​കാ​ല സ്മ​ര​ണ മാ​ത്ര​മാ​യി ഓ​ണാ​ഘോ​ഷം ഒ​തു​ങ്ങ​രു​തെ​ന്നും ആ ​കാ​ല​ത്തി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്ന​തി​നു​ള്ള പ്രേ​ര​ക​ശ​ക്തി കൂ​ടി​യാ​ക​ണം ആ​ഘോ​ഷ​മെ​ന്നും കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ന​മു​ക്ക് ഇ​ന്നു​ള്ള സു​ഖ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും അ​ത് ഇ​ല്ലാ​ത്ത​വ​ർ​ക്കും കൂ​ടി അ​നു​ഭ​വ​വേ​ദ്യ​മാ​ക്കാ​നു​ള്ള സ​ന്ദേ​ശ​മാ​ണ് ഓ​ണം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ണം വാ​രാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ.
ഐ​ക്യ​ത്തോ​ടെ​യും ഒ​രു​മ​യോ​ടെ​യും പ്ര​ള​യ​ത്തെ മ​ല​യാ​ളി നേ​രി​ട്ട​ത് ലോ​കം സാ​കൂ​തം ക​ണ്ട​താ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ കേ​ര​ളീ​യ​രു​ടെ ഐ​ക്യ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണ​മെ​ന്ന് നി​സം​ശ​യം പ​റ​യാം. കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം സീ​സ​ൺ തു​ട​ങ്ങു​ന്ന​ത് ഓ​ണാ​ഘോ​ഷ​ത്തി​നു പി​ന്നാ​ലെ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യം ന​മ്മു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​ഓ​ണ​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ടൂ​റി​സം കൊ​ൺ​ക്ലേ​വ് പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ന​വോ​ന്മേ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്നു ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​ത്തെ​യും ഗ​വ​ർ​ണ​ർ പ്ര​ശം​സി​ച്ചു. അ​ന്യം​നി​ന്നു​പോ​കു​ന്ന നാ​ട​ൻ ക​ല​ക​ൾ​ക്ക് ഓ​ണ​ക്കാ​ല​ത്ത് വേ​ദി​യൊ​രു​ങ്ങു​ന്നു​വെ​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ട്രാ​ൻ​സ്ജെ​ന്‍റേ​ഴ്സി​ന് ഓ​ണം ക​ലാ​മേ​ള​യി​ൽ വേ​ദി ന​ൽ​കു​ന്ന​ത് സ​മ​ത്വ​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​ള​യ​ത്തെ നേ​രി​ടു​ന്ന​തി​ൽ മാ​ത്ര​മ​ല്ല, പു​ന​ർ നി​ർ​മാ​ണ​ത്തി​ലും കേ​ര​ളം ലോ​ക​ത്തി​നു മാ​തൃ​ക​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​ര​ളം തി​രി​ച്ചു​വ​രു​ന്നു​വെ​ന്ന​തു സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഓ​ണാ​ഘോ​ഷ​ത്തി​ലു​ണ്ടാ​യ ജ​ന​പ​ങ്കാ​ളി​ത്തം. ഇ​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ ഓ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ലും ഓ​ണം ഘോ​ഷ​യാ​ത്ര​യി​ലും ന​ഗ​ര​ത്തി​ൽ ഒ​രു​ക്കി​യ ദീ​പാ​ല​ങ്കാ​ര​ത്തി​ലും വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഗ​വ​ർ​ണ​ർ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.