കാട്ടാക്കടയിൽ വ​യോ​ധി​ക ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് മ​രി​ച്ചു
Tuesday, September 17, 2019 12:22 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ബ​സി​ല്‍ ക​യ​റു​ന്ന​തി​നി​ടെ ച​ക്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട് പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മ​ണ്ഡ​പ​ത്തി​ന്‍​ക​ട​വ് പു​ല്ലാ​ന്നി​വി​ള വീ​ട്ടി​ല്‍ വി​ജ​യ​മ്മ (70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ന് ​കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ല്‍ ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി​വീ​ണ​പ്പോ​ഴാ​ണ് ബ​സി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​വ​ര്‍ പെ​ട്ട​ത്. കാ​ലി​ലൂ​ടെ ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.