ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി ഒരാൾ അറസ്റ്റിൽ
Monday, September 16, 2019 12:32 AM IST
ക​ഴ​ക്കൂ​ട്ടം : ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ​തു.​തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി തെ​രു​വി​ൽ തൈ ​വി​ളാ​കം വീ​ട്ടി​ൽ നി​സാ​ർ (43) ആ​ണ് പി​ടി​യി​ലാ​യ​ത്.​
എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ളെ ക​ഠി​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ന്നും ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത് .ക​ഴ​ക്കൂ​ട്ടം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​തീ​പ് റാ​വു എ​ഇ ഐ ​മു​കേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.
പ്ര​തി നി​ര​വ​ധി ക​ഞ്ചാ​വു കേ​സ്സു​ക​ളി​ലെ പ്ര​തി​യാ​ണ്. ചി​റ​യി​ൻ​കീ​ഴ്, പെ​രു​മാ​തു​റ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന മു​ഖ്യ ക​ണ്ണി​ക​ളി​ൽ ഒ​രാ​ളാ​ണ് പി​ടി​യി​ലാ​യ നി​സാ​റെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​ആ​ർ. രാ​ജേ​ഷ്, തോ​മ​സ് സേ​വ്യ​ർ ഗോ​മ​സ്, സി. ​ഇ. ഒ ​ജ​സീം, വി​പി​ൻ, സു​ബി​ൻ, രാ​ജേ​ഷ്, ഷം​നാ​ദ് , ഷി​ന്‍റോ , ഡ്രൈ​വ​ർ സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.