ഫെഡറൽ സങ്കല്പങ്ങളുടെ അടിത്തറ തകർക്കരുത്: ജോസ് കെ. മാണി
Monday, September 16, 2019 12:32 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര​ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത്ഷാ​​യു​​ടെ ഒ​​റ്റ​​ഭാ​​ഷാ സ്വ​​പ്നം ഇ​​ന്ത്യ​​യു​​ടെ ഫെ​​ഡ​​റ​​ൽ സ​​ങ്ക​​ല്പ​​ങ്ങ​​ളു​​ടെ അ​​ടി​​ത്ത​​റ ത​​ക​​ർ​​ക്കു​​ന്ന​​താ​​ണെ​​ന്നു കേരള കോൺഗ്രസ്-എം നേതാവ് ജോ​​സ് കെ.​ ​മാ​​ണി എം​​പി. ഹി​​ന്ദി അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കാ​​നു​​ള്ള അ​​മി​​ത് ഷാ​​യു​​ടെ നീ​​ക്കം ഭ​​ര​​ണ​​ഘ​​ട​​ന ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന മൗ​​ലി​​കാ​​വ​​കാ​​ശ​​ങ്ങ​​ളു​​ടെ ലം​​ഘ​​ന​​മാ​​ണ്. മ​​ല​​യാ​​ളം ഉ​​ൾ​​പ്പെടെ​​യു​​ള്ള പ്രാ​​ദേ​​ശി​​ക ഭാ​​ഷ​​ക​​ളും അ​​ത് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ജ​​ന​​ത​​യും ര​​ണ്ടാം ത​​ര​മാ​ണെ​ന്ന സ​​മീ​​പ​​ന​​ത്തെ അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ജോ​​സ് പ​​റ​​ഞ്ഞു.

ഭാ​ഷാ​സം​സ്കാ​രം
ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം
ചെ​റു​​ക്ക​ണം:
ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​വി​​​ധ്യ​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞ ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഷാ​​​സം​​​സ്കാ​​​രം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം ചെ​​​റു​​​ക്ക​​​ണ​​​മെ​​​ന്ന് ന​​​വ​​​കേ​​​ര​​​ളം ക​​​ർ​​മ​​പ​​​ദ്ധ​​​തി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ്. ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ ഇം​​​ഗ്ലീ​​​ഷ് അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ച്ച​​​തു പോ​​​ലെ ഹി​​​ന്ദി മേ​​​ധാ​​​വി​​​ത്വം സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് പൊ​​​തു​​​ഭാ​​​ഷാ വാ​​​ദ​​​ത്തി​​​ലൂ​​​ടെ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഇം​​​ഗ്ലീ​​​ഷി​​​നോ​​​ടു​​​ള്ള അ​​​ടി​​​മ​​​ത്ത മ​​​നോ​​​ഭാ​​​വ​​​വും ഹി​​​ന്ദി​​​യു​​​ടെ അ​​​ധീ​​​ശ​​​ത്വ​​​വും ഒ​​​രു​​​പോ​​​ലെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.