കെ.​ ക​രു​ണാ​ക​ര​ന്‍റെ പേ​ര് ട്ര​സ്റ്റു​ക​ൾ​ക്ക് വേ​ണ്ടി ദു​രു​പ​യോഗിക്ക​രു​ത്: ​ കെ.​ മു​ര​ളീ​ധ​ര​ൻ എം​പി
Monday, September 16, 2019 12:29 AM IST
കോ​​​ഴി​​​ക്കോ​​​ട്: ക​​​ണ്ണൂ​​​രി​​​ൽ ക​​​രാ​​​റു​​​കാ​​​ര​​​ൻ മ​​​രി​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ചി​​​ത​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പി. ട്ര​​​സ്റ്റ്‌ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണം വേ​​​ണ​​​മെ​​​ന്നും ലീ​​​ഡ​​​ർ കെ.​ ​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ പേ​​​ര് ഇ​​​ത്ത​​​രം ട്ര​​​സ്റ്റു​​​ക​​​ൾ​​​ക്ക് വേ​​​ണ്ടി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ൻ കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.
ക​​​ണ്ണൂ​​​രി​​​ൽ ക​​​രാ​​​റു​​​കാ​​​ര​​​ൻ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ലെ ട്ര​​​സ്റ്റ്‌ ന​​​ട​​​ത്തി​​​പ്പി​​​ൽ ലീ​​​ഡ​​​ർ ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് യാ​​​തൊ​​​രു പ​​​ങ്കു​​​മി​​​ല്ല. വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ചി​​​ത​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണമെന്നും എം​​​പി പ​​​റ​​​ഞ്ഞു.
ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ത്ത​​​രം ചീ​​​ത്ത​​​പ്പേ​​​രു​​​ക​​​ൾ ഇ​​​നി ഉ​​​ണ്ടാ​​​വ​​​രു​​​ത്. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ ട്ര​​​സ്റ്റു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​യ​​​ന്ത്ര​​​ണം വേ​​​ണം. നി​​​ല​​​വി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ പേ​​​രി​​​ൽ ട്ര​​​സ്റ്റ്‌ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ടാ​​​ന്‍ പാ​​​ടി​​​ല്ല. പാ​​​ർ​​​ട്ടി ത​​​ല​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​വാ​​​ൻ വി​​​ഷ​​​യം പാ​​​ർ​​​ട്ടി​​​യെ അ​​​റി​​​യി​​​ക്കും എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.
ത്രി​​​ഭാ​​​ഷാ ന​​​യ​​​മാ​​​ണ് എ​​​ക്കാ​​​ല​​​വും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റേ​​​ത്. ആ ​​​ന​​​യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്നു. മ​​​ര​​​ട് ഫ്ലാ​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​നു​​​മ​​​തി കൊ​​​ടു​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​ ന​​​ട​​​പ​​​ടി വേ​​​ണമെന്നും അദ്ദേഹം പറഞ്ഞു.