കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്നു: മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Monday, August 26, 2019 12:53 AM IST
കൊ​ല്ലം: ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും അ​ട്ടി​മ​റി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​അ​മ്മ.
കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​അ​യ​പ്പ് സ​മ്മേ​ള​ന​വും സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​വും കൊ​ല്ലം ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് മു​ക​ളി​ലേ​ക്ക് വ​ള​രാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം.
ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി മു​ദ്ര​കു​ത്തു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. സീ​താ​റാം യെ​ച്ചൂ​രി​യ്ക്കും രാ​ഹു​ൽ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ക​ശ്‌​മീ​രി​ൽ പ്ര​വേ​ശ​ന അ​നു​മ​തി നി​ഷേ​ധി​ക്കു​ന്നു. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ജ​ന​വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ളാ​ണ് ക​ശ്‌​മീ​രി ജ​ന​ങ്ങ​ളി​ൽ കു​റ​ച്ച് പേ​രെ​യെ​ങ്കി​ലും തീ​വ്ര​വാ​ദി​ക​ളാ​ക്കി മാ​റ്റി​യ​ത്.
ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും കൊ​ല്ലം ജി​ല്ല​യി​ൽ ശ​ക്ത​മാ​ണെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​വ​ർ പ​റ​യു​ന്ന​ത് കേ​ട്ട് താ​ളം തു​ള്ളേ​ണ്ട​വ​ര​വ​ല്ല പോ​ലീ​സെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ബൈ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ​സ്.​റ​ജി​മോ​ൾ അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ്, ക്രൈം​ബ്രാ​ഞ്ച് എ​സ്പി എ​ൻ.​അ​ബ്ദു​ൾ റ​ഷീ​ദ്, കൊ​ല്ലം എ​സി​പി എ.​പ്ര​തീ​പ്കു​മാ​ർ, കെ​പി​ഒ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജെ.​ജോ​ൺ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജു.​സി.​നാ​യ​ർ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ എ​സ്.​ന​ജീം, ഡി​സി​ആ​ർ​ബി എ​സി​പി അ​നി​ൽ​കു​മാ​ർ, കെ​പി​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ഷാ​ജി, കെ.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കെ​പി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി.​അ​നി​ൽ​കു​മാ​ർ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്.​ഷൈ​ജു വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ളും സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​ജ​യ​പ്ര​കാ​ശ് ആ​ഡി​റ്റ് റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ.​അ​നി​ൽ​കു​മാ​ർ പ്ര​മേ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.