ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍റെ ദേ​ശീ​യ സെ​മി​നാറിന് ഇന്ന് തുടക്കം
Monday, August 26, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള ശിപാ​ർ​ശ​ക​ൾ ത​യാ​റാ​ക്കുന്നതിന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്നും നാ​ളെ​യും തി​രു​വ​ന​ന്ത​പു​രം മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ നടത്തുന്ന സെ​മി​നാ​റിൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.ഇ​ന്നു രാ​വി​ലെ 10ന് ​ഗ​വ​ർ​ണ​ർ പി.സദാശിവം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സെ​മി​നാ​റി​ൽ ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​തവഹിക്കും.