ശാ​ന്തി​ഗി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ് ശു​ചി​യാ​ക്കി
Monday, August 26, 2019 12:24 AM IST
പോ​ത്ത​ന്‍​കോ​ട്: ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ടൊ​രു​മി​ച്ച​പ്പോ​ള്‍ ബൈ​പാ​സ് റോ​ഡി​നി​രു​വ​ശ​വും ശു​ചി​യാ​യി. പോ​ത്ത​ന്‍​കോ​ട് മു​ത​ല്‍ കോ​ലി​യ​ക്കോ​ട് വ​രെ​യു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ശാ​ന്തി​ഗി​രി കൂ​ട്ടാ​യ്മ വൃ​ത്തി​യാ​ക്കി​യ​ത്.
ഇ​ന്ന​ലെ നൂ​റി​ല​ധി​കം പേ​രാ​ണ് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് മൂ​ന്നു​മ​ണി​ക്കൂ​റു​കൊ​ണ്ട് ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ര്‍​ത്തി​ച്ച് ച​പ്പും ച​വ​റു​ക​ളും നീ​ക്കം​ചെ​യ്ത് റോ​ഡി​നി​രു​വ​ശ​വും വെ​ടി​പ്പാ​ക്കി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് പോ​ത്ത​ന്‍​കോ​ട് ജം​ഗ്ഷ​നി​ല്‍ വ​ച്ച് പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​നി​ഫ ബീ​ഗം ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​മി ഗു​രു​സ​വി​ധ് ജ്ഞാ​ന​ത​പ​സ്വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​ജി.​ആ​ര്‍.​കി​ര​ണ്‍, എം.​പി. പ്ര​മോ​ദ്, മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ജാ​ത, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​ബാ​ല​മു​ര​ളി, ആ​ര്‍.​സ​ഹീ​റ​ത്ത് ബീ​വി, കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ന്‍, എ​സ്. സു​ധ​ര്‍​മ്മി​ണി, ശ​ര​ണ്യ, പോ​ത്ത​ന്‍​കോ​ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ശാ​ന്തി​ഗി​രി വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ന​വ​ജ്യോ​തി ശ്രീ​ക​രു​ണാ​ക​ര​ഗു​രു​വി​ന്റെ 93-ാം ജ​ന്മ​ദി​നാ​ഘോ​ഷ​മാ​യ ന​വ​പൂ​ജി​ത സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം സം​ഘ​ടി​പ്പി​ച്ച​ത്.