മൈ​ല​യ്ക്ക​ൽ വാ​ർ​ഡ് സ​മ്പൂ​ർ​ണ മാ​ലി​ന്യ നി​ർ​മ​ാർ​ജ​ന ഗ്രാ​മ​മാ​കു​ന്നു
Monday, August 26, 2019 12:23 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക്ല​ബ് നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് മൈ​ല​യ്ക്ക​ൽ വാ​ർ​ഡി​നെ സ​മ്പൂ​ർ​ണ മാ​ലി​ന്യ നി​ർ​മ​ാർ​ജ​ന ഗ്രാ​മ​മാ​ക്കു​ന്നു.​സീ​റോ വേ​സ്റ്റ് എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മാ​ലി​ന്യ ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ്പ​ശാ​ല ഹ​രി​ത​കേ​ര​ള മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ചെ​യ​ർ​പേ​ഴ്സ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ ടി.​എ​ൻ.​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് എ​സ്.​കു​റു​പ്പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി വി.​വി .സ​ജി​പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്രോഷ​ർ പ്ര​കാ​ശ​നം റോ​ട്ട​റി ഡി​സ്ട്രി​ക് പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ കെ.​ജെ.​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു.​
വൈ.​വി.​ശോ​ഭ​കു​മാ​ർ,എ​സ്.​അ​നി​ൽ,സു​രേ​ഷ് മാ​ത്യു,സി.​ര​വീ​ന്ദ്ര​ൻ​നാ​യ​ർ,എ.​എ.​റ​ഷീ​ദ്, ഷെ​രീ​ർ​വെ​ഞ്ഞാ​റ​മൂ​ട്,ബി​നു എ​സ്.​നാ​യ​ർ,റ​ഷീ​ദ് ആ​ന​ക്കു​ഴി,ശ​ശി​ധ​ര​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ ​ങ്കെ​ടു​ത്തു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ച​ന്ത​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റും റോ​ട്ട​റി ക്ല​ബ് സ്ഥാ​പി​ക്കും. പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ൾ,ല​ഘു​ലേ​ഖ വി​ത​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണ കാ​മ്പ​യി​നു​ക​ൾ, വീ​ടു​ക​ളി​ൽ കി​ച്ച​ൺ​ബി​ന്നു​ക​ൾ സ്ഥാ​പി​ക്ക​ൽ, പൊ​തൂ​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ വി​മു​ക്ത​മാ​ക്ക​ൽ തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ഒ​ന്നാം ഘ​ട്ട മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​നം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പൂ​ർ​ത്തി​യാ​ക്കും.