മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ദേ​വാ​ല​യ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ന വി​ളം​ബ​ര റാ​ലി
Monday, August 26, 2019 12:23 AM IST
മാ​റ​ന​ല്ലൂ​ര്‍: വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ പേ​രി​ലെ ലോ​ക​ത്തെ ആ​ദ്യ ദേ​വാ​ല​യ​മാ​യ മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ ദേ​വാ​ല​യ​ത്തി​ല്‍ മ​ദ​ര്‍ തെ​രേ​സ​യു​ടെ 109 -ാം ജ​ന്മ​ദി​നാ​ഘോ​ഷ​വും തീ​ര്‍​ഥാ​ട​ന വി​ളം​ബ​ര ബൈ​ക്ക് റാ​ലി​യും ന​ട​ത്തി. ച​ട​ങ്ങു​ക​ള്‍​ക്ക് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​അ​ല​ക്സ് സൈ​മ​ണ്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന തീ​ര്‍​ഥാ​ട​ന തി​രു​നാ​ളി​ന്‍റെ വി​ള​ബ​രം അ​റി​യി​ച്ച് വി​ളം​ബ​ര ബൈ​ക്ക് റാ​ലി​യും ന​ട​ത്തി.
വി​ളം​ബ​ര ബൈ​ക്ക് റാ​ലി ദേ​വാ​ല​യ​ത്തി​ന് മു​ന്നി​ല്‍ ഫാ.​അ​ല​ക്സ് സൈ​മ​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഈ​രാ​റ്റി​ന്‍​പു​റം, വെ​ളി​യം​കോ​ട്, കോ​ട​ന്നൂ​ര്‍, മാ​റ​ന​ല്ലൂ​ര്‍, തൂ​ങ്ങാം​പാ​റ, ചീ​നി​വി​ള ,ഊ​രൂ​ട്ട​മ്പ​ലം, പെ​രു​മ്പ​ഴു​തൂ​ര്‍ വ​ഴി റാ​ലി ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ച്ചു. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണി കെ. ​ലോ​റ​ന്‍​സ് കൊ​ടി​യേ​റ്റി തീ​ര്‍​ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും.
പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​ന്ധ്യ ഐ. ​ബി. സ​തീ​ഷ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ ജീ​വി​തം പ​ശ്ചാ​ത്ത​ല​മാ​ക്കി ജീ​വി​ത വ​ഴി​യി​ല്‍ മ​ദ​ര്‍ തെ​രേ​സ എ​ന്ന പേ​രി​ല്‍ തീ​ര്‍​ഥാ​ട​ന ദി​ന​ങ്ങ​ളി​ല്‍ ഫോ​ട്ടോ എ​ക്സി​ബി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ന ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഫാ.​ജോ​ണി കെ. ​ലോ​റ​ന്‍​സ് അ​റി​യി​ച്ചു.