മെ​ഡി​ക്ക​ൽ ക്യാ​ന്പ് നടത്തി
Monday, August 26, 2019 12:23 AM IST
തി​രു​വ​ന ന്ത​പു​രം: സ​മ​ഗ്ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ രോ​ഗ നി​ർ​ണ​യ ശൃം​ഖ​ല​യാ​യ മെ​ഡോ​ൾ വ​ർ​ക്ക​ല​യി​ൽ രോ​ഗ​പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. വ​ർ​ക്ക​ല ഇ​ന്ദി​രാ പാ​ർ​ക്കി​നു സ​മീ​പ​മു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​ജി സ്കൂ​ളി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.
സാ​ഷ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ഥ​മ ആ​രോ​ഗ്യ പ​രി​ര​ക്ഷാ സ്ക്രീ​നിം​ഗ് സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യ​ത്. വൈ​റ്റ​ൽ​സ്, കാ​ർ​ഡി​യാ​ക്, ഡ​യ​ബെ​റ്റ​സ്, തൈ​റോ​യ്ഡ്, ലി​വ​ർ, കി​ഡ്നി, ബോ​ണ്‍ ആ​ൻ​ഡ് ബ്ല​ഡ് എ​ന്നീ എ​ട്ട് ശ​രീ​ര ഘ​ട​ക​ങ്ങ​ളി​ലെ 57 ടെ​സ്റ്റു​ക​ളാ​ണ് ഇ​വി​ടെ ന​ട​ത്തി​യ​ത്.