പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സം: ന​ഗ​ര​സ​ഭ​യു​ടെ ഡി​സാ​സ്റ്റ​ർ റെ​സ്പോ​ണ്‍​സ് ടീം പു​റ​പ്പെ​ട്ടു
Monday, August 26, 2019 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​യു​ടെ 60 അം​ഗ ഡി​സാ​സ്റ്റ​ർ റെ​സ്പോ​ണ്‍​സ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് ടീം ​യാ​ത്ര തി​രി​ച്ചു. നി​ല​ന്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഹെ​ൽ​ത്ത് വി​ഭാ​ഗം ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം യാ​ത്ര തി​രി​ച്ച​ത്. ടീ​മി​ന്‍റെ യാ​ത്ര ക​ഴ​ക്കൂ​ട്ട​ത്തു​വ​ച്ച് മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, മ​രാ​മ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്. പു​ഷ്പ​ല​ത, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​സു​ദ​ർ​ശ​ന​ൻ, വി.​ജി. ഗി​രി​കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീ​മാ​ണ് നി​ല​ന്പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.വാ​ട്ട​ർ ടാ​ങ്ക​ർ, 10 പ​വ​ർ വാ​ട്ട​ർ ജെ​റ്റ്, ജ​ന​റേ​റ്റ​ർ, ഫോ​ഗിം​ഗ് മെ​ഷീ​നു​ക​ൾ, മാ​ലി​ന്യം വേ​ർ​തി​രി​ച്ച ശു​ചീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, ര​ണ്ട് ഇ​ൻ​ഫ്ളേ​റ്റ​ബി​ൾ എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ, ശു​ചീ​ക​ര​ണ​ത്തി​നു​ള്ള ലാ​യ​നി​ക​ൾ തു​ട​ങ്ങി​യ സ​ജ്ജീക​ര​ണ​ങ്ങ​ളും സം​ഘം ഒ​രു​ക്കി​യി​ട്ടു​ണ്ട്.ടി​പ്പ​ർ ലോ​റി, പി​ക്ക്അ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് ഡി​സാ​സ്റ്റ​ർ റി​സ്പോ​ണ്‍​സ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് ടീം ​യാ​ത്ര​യാ​യ​ത്. സം​ഘം ഇ​ന്നു മു​ത​ൽ 27വ​രെ നി​ല​ന്പൂ​രിൽ സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തും.