സ​ന്ദീ​പി​ന് കൃ​ഷി കു​ട്ടി​ക്ക​ളി​യ​ല്ല
Monday, August 26, 2019 12:23 AM IST
പാ​ലോ​ട്: സ​ന്ദീ​പ് സ​ന​ലെ​ന്ന കു​ട്ടി​ക്ക​ർ​ഷ​ക​ന് കൃ​ഷി​യൊ​രു കു​ട്ടി​ക്ക​ളി​യ​ല്ല.

ദി​ന​ച​ര്യ​യി​ൽ ത​ന്‍റെ മു​ഖ്യ​യി​നം കൃ​ഷി​യും കോ​ഴി​വ​ള​ർ​ത്ത​ലു​മാ​ണെ​ന്ന് വി​തു​ര വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ സ​ന്ദീ​പ് പ​റ​യു​ന്നു. സ്കൂ​ളി​ൽ നി​ന്നെ​ത്തി​യാ​ൽ കൃ​ഷി​ത്തോ​ട്ട​ത്തി​ലും,കൂ​ൺ​കൃ​ഷി, കാ​ട​ക്കോ​ഴി,ഗി​നി​കോ​ഴി,സി​ൽ​ക്കി​കോ​ഴി, ക​രി​ങ്കോ​ഴി, പ്രാ​വ് എ​ന്നി​വ​യു​ടെ പ​രി​ച​ര​ണ​ത്തി​നാ​യും സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ് ഇൗ ​കൊ​ച്ചു​ക​ർ​ഷ​ക​ൻ.​വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ സ​ന്ദീ​പി​ന് കൃ​ഷി​യോ​ട് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തു​കെ​ണ്ടു​ത​ന്നെ​യാ​ണ് പ്ല​സ്ടു​വി​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

2015ൽ ​പാ​ലോ​ട് പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ബാ​ല​ക​ർ​ഷ​ക​നാ​യി ഇൗ ​കൊ​ച്ചു​മി​ടു​ക്ക​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ന​ന്ദി​യോ​ട് കാ​ലം​ങ്കാ​വ് ക​ടു​വാ​ച്ചി​റ സ​ന​ലി​ന്‍റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​നാ​ണ് സ​ന്ദീ​പ്.