പ്ര​ള​യം: പു​ഴ​യി​ലൂ​ടെ​യെ​ത്തി​യ കു​ട്ടി​യാ​ന ഇ​നി കാ​പ്പു​കാ​ട്ട്
Monday, August 26, 2019 12:23 AM IST
കാ​ട്ടാ​ക്ക​ട: നി​ല​മ്പൂ​രി​ൽ പ്ര​ള​യ​ത്തി​ൽ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി ഇ​നി കാ​പ്പു​കാ​ടി​ന്‍റെ സ്വ​ന്തം.

ആ​ന​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​യാ​ന​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കൂ​ട്ടി​ലേ​ക്ക് മാ​റ്റി​യ കു​ട്ടി​യാ​ന​യെ ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ച​ര​ണം ആ​രം​ഭി​ച്ചു.​വെ​റ്റി​ന​റി ഡോ​ക്റ്റ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ആ​ന​ക്കു​ട്ടി​യു​ടെ ദി​ന ച​ര്യ​ക​ൾ ക്ര​മീ​ക​രി​ക്കു​ക.

ര​ണ്ടാ​ഴ്ച്ച​ത്തെ​നി​രീ​ക്ഷ​ണ ത്തിനു ശേ​ഷ​മാ​കും സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ണാ​ൻ അ​നു​വാ​ദ​മു​ണ്ടാ​കു​ക​യു​ള്ളു. പു​തി​യ ആ​ന​കു​ട്ടി​യു​ടെ വ​ര​വോ​ടെ കാ​പ്പു​കാ​ട് കു​ട്ടി​യാ​ന കൂ​ട്ടം ഇ​പ്പോ​ൾ ആ​റാ​യി. ഇ​വ​ർ​ക്കൊ​പ്പം പ്രാ​യം ചെ​ന്ന സോ​മ​നും,മ​ണി​യ​നും, റാ​ണ​യും ഉ​ൾ​പ്പ​ടെ ആ​കെ ആ​ന​ക​ളു​ടെ എ​ണ്ണം പ​ത്തൊ​ൻ​പ​താ​യി .ഇ​ക്ക​ഴി​ഞ്ഞ 14 നാ​ണു നി​ല​മ്പൂ​രി​ലെ ക​രി​മ്പു​ഴ ഭാ​ഗ​ത്തു നി​ന്നാ​ണ് ആ​ന​ക്കു​ട്ടി​യെ വ​നം​വ​കു​പ്പി​ന് കി​ട്ടി​യ​ത് .ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ന​ക്കു​ട്ടി​യെ കാ​പ്പു​കാ​ട് എ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​രു​ളാ​യി റേ​ഞ്ച് ഓ​ഫീ​സ​ർ രാ​ഗേ​ഷ്, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് വെ​റ്റി​ന​റി ഓ​ഫീ​സ​ർ അ​രു​ൺ സ​ത്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​പ്പു​കാ​ട്ട് എ​ത്തി​ച്ച​ത്.