കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത കേ​സ്: ര​ണ്ടു പേ​ർ റി​മാ​ൻ​ഡി​ൽ
Sunday, August 25, 2019 12:39 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ന് ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു പേ​രെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വാ​മ​ന​പു​രം കു​റ്റൂ​ർ ശ്രീ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ച്ചാ​ലും​മൂ​ട് വീ​ട്ടി​ൽ അ​ന​ന്ദ് (25), കാ​രേ​റ്റ് പേ​ടി​ക്കു​ളം പൂ​വ​ക്കാ​ട്ടു​വി​ള​വീ​ട്ടി​ൽ സ​ച്ചി​ൻ (26) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ചോ​ര​നാ​ട്ടു​കു​ടി വീ​ട്ടി​ൽ രാ​ജ​ൻ (47)ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ മാ​സം 13 ന് ​രാ​ത്രി 8.30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ള​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ന് നേ​രെ​യാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വാ​മ​ന​പു​ര​ത്ത് വ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് ത​ട​സം സൃ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഉ​ദി​മു​ട് ആ​യി​ര​വി​ല്ലി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച് ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കി​ൽ സം​ഭ​വ​സ്ഥ​ത്ത് നി​ന്നും ര​ക്ഷ​പ്പെ​ട്ട സം​ഘം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
വെ​ഞ്ഞാ​റ​മൂ​ട് ഇ​ൻ​സ്പ​ക്ട​ർ​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ വീ​ടി​ന് പ​രി​സ​ര​ത്തു നി​ന്നും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​
അ​ഡീ​ഷ​ണ​ൽഎ​സ് ഐ ​പു​രു​ഷോ​ത്ത​മ​ൻനാ​യ​ർ , എ​എ​സ് ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​പി​ഒ​മാ​രാ​യ മ​ഹേ​ഷ്, ഉ​മേ​ഷ് ബാ​ബു എ​ന്നി​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.