വ​യോ​ധി​ക​നെ പാ​റ​മ​ട​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, August 25, 2019 12:37 AM IST
വെ​ള്ള​റ​ട: വ​യോ​ധി​ക​നെ പാ​റ​മ​ട​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൂ​താ​ളി ത​ട​ത്ത​രി​ക​ത്തു വീ​ട്, മേ​ലേ​പു​ത്തൂ​ര്‍ വീ​ട്ടി​ൽ ത​ങ്ക​മ​ണി (81) യെ​യാ​ണ് കാ​ക്ക​തൂ​ക്കി​യി​ലെ പാ​റ​മ​ട​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തു വ​രെ ത​ങ്ക​മ​ണി വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പാ​റ​മ​ട​യി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ർ ക​ണ്ട​ത്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​ന്‍ മ​ക്ക​ളെ​ത്തി മൃ​ത​ദേ​ഹം ക​ര​ക്ക്ക​യ​റ്റി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.
വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ‌​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: ക​മ​ലം. മ​ക്ക​ള്‍: മോ​ഹ​ന​ന്‍, ജ​യ​പാ​ല​ന്‍, ജ​യ​ന്‍, സു​രേ​ഷ്, ശ്രീ​ജ, സു​നി​ല്‍​കു​മാ​ര്‍, വി​നോ​ദ്.