തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന വിതരണം
Sunday, August 25, 2019 12:37 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം 27നും 29​നും വി​ത​ര​ണം ചെ​യ്യും.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം കൈ​പ്പ​റ്റു​ന്ന​വ​ർ, വ്യ​ക്തി​ഗ​ത ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ കൈ​പ്പ​റ്റു​ന്ന​വ​ർ തൊ​ഴി​ൽ ര​ഹി​ത വേ​ത​ന​ത്തി​ന് അ​ർ​ഹ​ര​ല്ല.
വേ​ത​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ എ​സ് എ​സ് എ​ൽ സി ​ബു​ക്ക്, എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്‍റെ പ​ക​ർ​പ്പ്,ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ ( മു​ൻ​പ് ഹാ​ജ​രാ​ക്കാ​ത്ത​വ​ർ ) എ​ന്നി​വ​യു​മാ​യി നേ​രി​ട്ട് വ​ന്ന് വേ​ത​നം കൈ​പ്പ​റ്റ​ണ​മെ​ന്ന് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.