ടെ​ന്‍​ഷ​ൻ ക്ലിനി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 25, 2019 12:37 AM IST
ചി​റ​യി​ന്‍​കീ​ഴ്: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച ടെ​ന്‍​ഷ​ന്‍ ക്ലിനി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സു​ഭാ​ഷ് നി​ര്‍​വ​ഹി​ച്ചു. ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ "സു​ര​ക്ഷ' സ​മ​ഗ്ര മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. മാ​ന​സി​ക​സ​മ്മ​ര്‍​ദം കാ​ര​ണം മ​നോ​നി​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റം, ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത എ​ന്നി​വ​യു​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​ന്‍ ക്ലി​നി​ക്കി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മ​ന​ശാ​സ്ത്ര​ജ്ഞ​രു​ടെ​യും കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ​യും സേ​വ​നം ക്ലി​നി​ക്കി​ല്‍ ല​ഭി​ക്കും. ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മാ​ഭാ​യി അ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ചി​റ​യി​ന്‍​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഡീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സു​ര​ക്ഷാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഇ. ​ന​സീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.