നെ​ടു​മ​ങ്ങാ​ട് ഗ​വ.​കോ​ള​ജി​നു സ​മീ​പ​ത്ത് കു​ന്നി​ടി​ഞ്ഞ​ ുവീണ സംഭവം: സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ സ്ഥലം സ​ന്ദ​ർ​ശി​ച്ചു
Sunday, August 25, 2019 12:37 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ഗ​വ.​കോ​ള​ജി​നു സ​മീ​പ​ത്തെ കു​ന്ന് ഇ​ടി​ഞ്ഞു വീ​ണ സ്ഥ​ലം സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.

സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷം എം​എ​ൽ​എ ആ​ർ​ഡി​ഓ​യു​മാ​യി സം​സാ​രി​ക്കു​ക​യും ആ​ർ​ഡി​ഒ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണ​ത്തി​ന് പോ​ലീ​സി​നെ വി​ട്ടു​ന​ൽ​കാ​ൻ ഡി​വൈ​എ​സ്പി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.​ഇ​ടി​ഞ്ഞു പോ​യ കു​ന്നി​നോ​ട് ചേ​ർ​ന്ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ക​ള​ക്ട​റോ​ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. ര​ണ്ട് ദി​വ​സം മു​മ്പ് കോ​ള​ജി​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​നോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്തെ കു​ന്നാണ് ഇ​ടി​ഞ്ഞ​ത്.

വി​ദ്യാ​ർ​ഥി​ക​ള്‍ ക്ലാ​സി​ലെ​ത്തി​യ​പ്പോ​ള്‍ കു​ന്നി​ന്‍റെ ഒരു ഭാ​ഗം പാ​റ​ക്ക​ല്ലു​ക​ളോ​ടെ അ​ട​ര്‍​ന്നു താ​ഴെ​ക്കി​ട​ക്കു​ന്ന​തു ക​ണ്ട​ത്.​ക്ല​സ് തു​ട​ങ്ങി​യ​ശേ​ഷം കു​ന്നി​ന്‍റെ കൂ​ടു​ത​ല്‍ ഭാ​ഗം ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​താ​ര കോ​ള​ജി​ന് അ​വ​ധി ന​ല്‍​കി​യി​രു​ന്നു.