പൊ​രി​ച്ച മീ​നി​ൽ പു​ഴു; ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു
Friday, August 23, 2019 12:14 AM IST
ആ​റ്റി​ങ്ങ​ൽ: ഊ​ണ് പൊ​തി​യി​ലെ പൊ​രി​ച്ച​മീ​നി​ൽ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ത​സ്ഫീ​ക്കും സു​ഹൃ​ത്തും ആ​റ്റി​ങ്ങ​ൽ ടി​ബി ജം​ഗ്ഷ​നി​ലെ ജ​മീ​ല ഹോ​ട്ട​ലി​ൽ നി​ന്നും നാ​ല് പൊ​തി ഊ​ണും, ഒ​രു മീ​ൻ ഫ്രൈ​യും, ഒ​രു ബീ​ഫ് ക​റി​യും വാ​ങ്ങി​യ​ത്.
ജോ​ലി​സ്ഥ​ല​ത്തെ​ത്തി ക​ഴി​ക്കാ​നാ​യ് പൊ​തി​തു​റ​ന്ന​പ്പോ​ൾ ബീ​ഫ് ക​റി​യി​ൽ നി​ന്നും ദു​ർ​ഗ​ന്ധം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് അ​ത് മാ​റ്റി​വ​ച്ച് പൊ​രി​ച്ച​മീ​ൻ ക​ഴി​ച്ച​പ്പോ​ഴാ​ണ് അ​തി​ൽ നി​ന്നും പു​ഴു​ക്ക​ൾ പു​റ​ത്തേ​ക്ക് വ​രു​ന്ന​തും ക​ണ്ട​ത്.
വാ​ങ്ങി​യ ഊ​ണു​മാ​യി യു​വാ​ക്ക​ൾ തി​രി​കെ ഹോ​ട്ട​ലി​ലെ​ത്തി​യ​പ്പോ​ൾ ഊ​ണി​ന്‍റെ പ​ണം വേ​ണ​മെ​ങ്കി​ൽ തി​രി​കെ​ത്ത​രാം എ​ന്നാ​ണ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് യു​വാ​ക്ക​ൾ ആ​റ്റി​ങ്ങ​ൽ പോ​ലീ​സി​ലും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​രേ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
എ​സ്ഐ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും പി​ന്നീ​ട് ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി. ​അ​ജ​യ​കു​മാ​റും എ​ച്ച്ഐ മ​നോ​ജും എ​ത്തി ഹോ​ട്ട​ൽ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ ഹോ​ട്ട​ലി​ലെ ശു​ചീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഹോ​ട്ട​ലി​ലെ ആ​ഹാ​ര സാ​ധ​ന​ങ്ങ​ളെ​ല്ലാം പി​ടി​ച്ചെ​ടു​ക്കു​ക​യും ഹോ​ട്ട​ൽ പൂ​ട്ടി​ക്കു​ക​യു​മാ​യി​രു​ന്നു.
യു​വാ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹോ​ട്ട​ലി​നെ​തി​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.