വ​യോ​ജ​ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Friday, August 23, 2019 12:14 AM IST
ചി​റ​യി​ന്‍​കീ​ഴ്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​യോ​മി​ത്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ദാ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ വ​യോ​ജ​ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ അ​റു​പ​ത്തി​യ​ഞ്ച് വ​യ​സി​നു മു​ക​ളി​ലു​ള്ള വ​യോ​ജ​ന​ങ്ങ​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തി. മ​രു​ന്നു​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. തു​ട​ര്‍​ന്ന് മാ​ജി​ക് ഷോ​യും നാ​ട​ന്‍​പാ​ട്ടും ഉ​ള്‍​പ്പെ​ട്ട വി​നോ​ദ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. മു​ദാ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. എ​സ്. വി​ജ​യ​കു​മാ​രി, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ന്നു. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ദേ​ശീ​യ നൈ​പു​ണി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം ആ​രം​ഭി​ച്ച കോ​ഴ്സു​ക​ളി​ലെ പ​ഠി​താ​ക്ക​ള്‍​ക്കാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. മൂ​ന്നു​ദി​വ​സ​ത്തെ ക്യാ​മ്പി​ല്‍ 187 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ൽ ആ​ര്‍.​ജ​യ​ശ്രീ നേ​തൃ​ത്വം ന​ല്‍​കി. സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഷ്പ​കൃ​ഷി, ഗാ​ര്‍​ഡ​നിം​ഗ്, മൈ​ക്രോ ഇ​റി​ഗേ​ഷ​ന്‍ എ​ന്നി​ങ്ങ​നെ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്നു കോ​ഴ്സു​ക​ളി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.