വേ​ളാ​വൂ​രി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വം: നി​ർ​ത്താ​തെ പോ​യ ലോ​റി പി​ടി​കൂ​ടി
Thursday, August 22, 2019 12:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വേ​ളാ​വൂ​രി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​പ​ക​ട ശേ​ഷം നി​ർ​ത്താ​തെ പോ​യ ലോ​റി പോ​ലീ​സ് പി​ടി​കൂ​ടി. ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.
എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി അ​ക​ത്തോ​ട്ട് ഹൗ​സ്, അ​ബ്ദു​ൽ നാ​സ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ലോ​റി​യു​ടെ ഡ്രൈ​വ​ർ അ​ടി​മാ​ലി, സൂ​ര്യ​ന​ഗ​ർ വ​ട​ക്കു​കാ​ല​യി​ൽ വീ​ട്ടി​ൽ മ​നു​ലെ​നി​ൻ (34) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 14 ന് ​രാ​ത്രി 9.40 ന് ​ബൈ​പാ​സ് റോ​ഡി​ൽ വേ​ളാ​വൂ​ർ ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​നാ​യ കീ​ഴാ​റ്റി​ങ്ങ​ൽ, വി​ള​യി​ൽ മൂ​ല, അ​ഷ്ട​മി​യി​ൽ ബി​ജു (45) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ബി​ജു. മു​ന്പി​ൽ പോ​വു​ക​യാ​യി​രു​ന്ന കാ​ർ പെ​ട്ടെ​ന്ന് ഇ​ട​റോ​ഡി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ ബൈ​ക്കി​ൽ ത​ട്ടി ബി​ജു റോ​ഡി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇൗ ​സ​മ​യം എ​തി​രെ വ​രു​ക​യാ​യി​രു​ന്ന ലോ​റി ത​ല​യി​ൽ ക​യ​റി​യി​റ​ങ്ങി ബി​ജു സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു.
സം​ഭ​വ ശേ​ഷം ഇ​രു വാ​ഹ​ന​ങ്ങ​ളും നി​ർ​ത്താ​തെ ഓ​ടി​ച്ചു പോ​യി. തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​യി​രു​ന്നു ലോ​റി പി​ടി​കൂ​ടി​യ​ത്. കാ​റി​നെ​ക്കു​റി​ച്ചും ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
വൈ​ഞ്ഞാ​റ​മൂ​ട് ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ൻ, സ​ബ് ഇ​ൻ​സ്പ​ക്ട​ർ ബി​നീ​ഷ് ലാ​ൽ, ഗ്രൈ​ഡ് എ​സ്ഐ പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ലോ​റി​യും ഡ്രൈ​വ​റെ​യും പി​ടി​കൂ​ടി​യ​ത്.