പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ളി​ൽ സം​ഘ​ർ​ഷം: 50 ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്
Wednesday, August 21, 2019 12:45 AM IST
കാ​ട്ടാ​ക്ക​ട: പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​റി സ്കൂ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 50 ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്.​ഇ​ന്ന​ലെ രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം. രാ​ഖി​കെ​ട്ടി സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​ഴി​ച്ചു മാ​റ്റാ​ൻ കു​റെ വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​വ​ർ ത​യാ റാ​യി​ല്ല. അ​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ രാ​ഖി ബ​ല​മാ​യി അ​ഴി​ച്ചു മാ​റ്റി. രാ​ഖി ബ​ല​മാ​യി അ​ഴി​ച്ചു മാ​റ്റി​യ​ത് അ​റി​ഞ്ഞ് ബി ​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളി​ൽ ക​യ​റി വീ​ണ്ടും രാ​ഖി കെ​ട്ടാ​ൻ നീ​ക്കം ന​ട​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ സ്കൂ​ളി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.