ഫേ​സ് ബു​ക്കി​ലൂടെ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ച യുവാവ് അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 12:43 AM IST
നെ​ടു​മ​ങ്ങാ​ട്: ഫേ​സ് ബു​ക്കി​ലൂടെ മു​ഖ്യ​മ​ന്ത്രി​യേ​യും ദു​രി​താ​ശ്വാ​സ​നി​ധി​യേ​യും അ​വ​ഹേ​ളി​ച്ച കേസിൽ യുവാവ് അ​റ​സ്റ്റി​ൽ. പൂ​വ​ത്തൂ​ർ എ​സ്ജെ മ​ൻസി​ലി​ൽ അ​ബ്ദു​ൾ​വാ​ഹി​ദ് (30) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് .
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണ​മോ സാ​ധ​ന​ങ്ങ​ളോ സം​ഭ​വ​ന ന​ൽ​ക​രു​തെ​ന്നും ന​ൽ​കി​യാ​ൽ മു​ഖ്യ​മ​ന്ത്രി മു​ക്കുമെന്നും പ​റ​ഞ്ഞ് ഫേ​സ് ബു​ക്കി​ലൂടെ മു​ഖ്യ​മ​ന്ത്രി​യേ​യും ദു​രി​താ​ശ്വാ​സ​നി​ധി​യേ​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് യുവാവ് അ​റ​സ്റ്റി​ലാ​യ​ത് .
എ​സ് ഡി ​പി ഐ ​പ്ര​വ​ത്ത​ക​രു​ടെ കൈ​ക​ളി​ൽ പൈ​സ ഏ​ൽ​പ്പി​ച്ചാ​ൽ അ​ത് എ​ത്തേ​ണ്ടി​ട​ത്ത് എ​ത്തും എ​ന്നും ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.