ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 12:43 AM IST
പാ​ലോ​ട് : ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. മീ​ൻ​മു​ട്ടി ചോ​ന​ൽ വി​ള റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​നാ​ണ് പാ​ലോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
പാ​ലോ​ട് സി ​ഐ സി.​കെ. മ​നോ​ജ്, എ​സ് ഐ ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ, ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ, സി.​പി.​ഒ മാ​രാ​യ പ്ര​ദീ​പ്.​നി​സാം, രാ​ജേ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക്
ക​രി​യ​ര്‍ സെ​മി​നാ​ര്‍

തി​രു​വ​ന​ന്ത​പു​രം :​മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി നാ​ളെ രാ​വി​ലെ 10ന് ​ക​രി​യ​ര്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.
ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ പേ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്ത 18 നും 35 ​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഉ​പ്പ​ളം റോ​ഡി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ കാ​ര്‍​ഡ് സ​ഹി​തം എ​ത്ത​ണം.