മാ​ല മോ​ഷ​ണക്കേസി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 12:43 AM IST
പാ​റ​ശാ​ല : കു​ള​ത്തൂ​ർ കാ​ക്ക​വി​ള സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റിൽ.
തൃ​ച്ചി പൊ​ൻ​വി​ള സെ​ന്ത​നീ​ർ​പു​രം വ​ള്ളു​വ​തെ​രു​വി​ൽ സ​ഹോ​ദ​ര​ന്മാ​രാ​യ ജോ​ൺ പോ​ൾ (27 ) ഫ്രാ​ങ്ക്ളി​ൻ​കു​മാ​ർ (32 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് .
ക​ഴി​ഞ്ഞ ഏ​ഴി​ന് ഉ​ച്ച​ക്ക​ട​യി​ലെ മാ​ർ​ക്ക​റ്റി​ൽ പോ​യി മ​ട​ങ്ങ​വേ കാ​ക്ക​വി​ള ദേ​വാ​ല​യ​ത്തി​നു സ​മീ​പം സ്കൂ​ട്ട​റി​ലെ​ത്തി​യ​പ്ര​തി​ക​ൾ യു​വ​തി​യു​ടെ നാ​ല​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല പൊ​ട്ട​ി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
മോ​ഷ​ണ​മു​ത​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ക്ക​വേ പൊ​ഴി​യൂ​ർ സി ​ഐ സു​നി​ലി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​ൽ​ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.