ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ൾ ഹൈ​ടെ​ക്കാ​കും: സി. ​ര​വീ​ന്ദ്ര​നാ​ഥ്
Wednesday, August 21, 2019 12:43 AM IST
വി​ഴി​ഞ്ഞം : കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ണ​മാ​യും ഹൈ​ടെ​ക്ക് ആ​കു​മെ​ന്നും അ​തോ​ടെ കേ​ര​ളം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ സം​സ്ഥാ​ന​മാ​കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് .

ജ​ന​കീ​യ​ത, ആ​ധു​നീ​ക​ത ,മാ​ന​വീ​ക​ത എ​ന്നി​വ​യു​ടെ സ​മു​ന്ന​യ​മാ​ക​ണം വി​ദ്യാ​ഭ്യാ​സ​മെ​ന്നും എ​ന്നും മ​നു​ഷ്യ​നേ​യും, പ്ര​കൃ​തി​യേ​യും സ്നേ​ഹി​ക്കു​ന്ന​വ​രാ​ക​ണം വി​ദ്യാ​ർ​ഥി​ക​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വെ​ങ്ങാ​നൂ​ർ വി​പി​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം നീ​ളു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീമി​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​പാ​റ​ശാ​ല രൂ​പ​താ മെ​ത്രാ​ൻ ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് ,എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, റി​ട്ട.​ജ​സ്റ്റീ​സ് എം.​ആ​ർ.​ഹ​രി​ഹ​ര​ൻ നാ​യ​ർ, എ​ൻ.​രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ, ഫാ. ​തോ​മ​സ് വ​ട്ട​പ്പ​റ​മ്പി​ൽ,കെ.​പി.​ക​ലാ​ദേ​വി,കി​ര​ൺ​ജി,ആ​ർ.​ജ​യ​കു​മാ​ർ, സി.​ജെ​യി​സ​ൺ, പ്രി​ൻ​സി​പ്പ​ൽ പി.​വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.