മാലിന്യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ
Monday, August 19, 2019 12:34 AM IST
പാ​ലോ​ട്: മാ​ലി​ന്യ​പ്ലാ​ന്‍റ് പെ​രി​ങ്ങ​മ്മ​ല​യി​ൽ സ്ഥാ​പി​ക്കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലോ​ട് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഒ​രു ഘ​ട്ട​ത്തി​ലും തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള സാ​ധ്യ​താ​പ​ഠ​നം മാ​ത്ര​മേ ന​ട​ത്തി​യി​രു​ന്നു​ള്ളു.​വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നാ​യി​രു​ന്നു ഇ​ത്.
എ​ന്നാ​ൽ പെ​രി​ങ്ങ​മ്മ​ല​യി​ൽ മാ​ലി​ന്യ​പ്ലാ​ന്‍റ് വ​രാ​ൻ പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞു​പ​ര​ത്തി പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​ങ്ക​ലാ​പ്പ് സൃ​ഷ്ടി​ച്ച് ജ​ന​ങ്ങ​ളെ ഗ​വ​ൺ​മെ​ന്‍റി​ന് എ​തി​രാ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് എ​തി​രാ​ളി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജെ. കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​നാ​യി.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, ഡി. ​കെ. മു​ര​ളി എം​എ​ൽ​എ , ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു, സി​പി​എം വി​തു​ര ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. ഷൗ​ക്ക​ത്ത​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. ച​ന്ദ്ര​ൻ, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ചി​ത്ര കു​മാ​രി, ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പാ​സു​രേ​ഷ്, വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​എം. അ​ൻ​സാ​രി, പി. ​എ​സ്. മ​ധു, പെ​രി​ങ്ങ​മ്മ​ല ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ഞ്ഞ്, ന​ന്ദി​യോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി. ​എ​സ്. ഷാ​ബി, സി​പി​ഐ നേ​താ​ക്ക​ളാ​യ മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, മീ​നാ​ങ്ക​ൽ കു​മാ​ർ, ര​ജി​ത്‌​ലാ​ൽ, പി. ​എ​സ്. ഷൗ​ക്ക​ത്ത്, സാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.