ഡോ​ക്സി ഡേ: ​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
Sunday, August 18, 2019 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്സി​സൈ​ക്ലി​ൻ എ​ത്തി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തു​ന്ന ഡോ​ക്സി ഡേ ​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. ത​ന്പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ വ​ഴി​കാ​ട്ടി സെ​ന്‍റ​റി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​വ​ഹി​ച്ചു.

പ്ര​ള​യ സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ള​മി​റ​ങ്ങു​ന്ന​തോ​ടെ ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളും ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും പ​ട​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും പ്ര​ള​യ ബാ​ധി​ത​രും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങു​ന്ന​വ​രും ഉ​റ​പ്പാ​യും എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്ന് ക​ഴി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു കോ​ടി​യ​ല​ധി​കം ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. എ​ച്ച്‌ വ​ണ്‍ എ​ൻ വ​ണ്‍ ചി​ല​യി​ട​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

പ​ക​ർ​ച്ച​വ്യാ​ധി ല​ക്ഷ​ണം കാ​ണു​ന്ന​വ​ർ ഉ​ട​ൻ ചി​കി​ത്സ തേ​ട​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ദു​രി​ത ബാ​ധി​ത ജി​ല്ല​ക​ളി​ലേ​ക്ക് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​കു​ന്ന യു​വാ​ക്ക​ൾ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക വി​ത​ര​ണം ചെ​യ്തു.

നി​ല​വി​ൽ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഗു​ളി​ക​വി​ത​ര​ണം ന​ട​ന്നു വ​രി​ക​യാ​ണ്. ഡോ​ക്സി സൈ​ക്ലി​ൻ ഫ​ല​പ്ര​ദ​മാ​ക​ണ​മെ​ങ്കി​ൽ മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ർ എ​ത്ര​യും വേ​ഗം ഗു​ളി​ക ക​ഴി​ക്ക​ണം. ഈ ​പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​നും മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ എ​ല്ലാ​വരും ഗു​ളി​ക ക​ഴി​ച്ചു​വെ​ന്നു ഉ​റ​പ്പു വ​രു​ത്താ​നു​മാ​യാ​ണ് ഡോ​ക്സി ഡേ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​ള​യം/​മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ർ 200 എം​ജി (100 എം​ജി വീ​ത​മു​ള്ള ര​ണ്ട് ഗു​ളി​ക​ക​ൾ) ക​ഴി​ക്ക​ണം. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ശ​രീ​ര​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് മു​റി​വു​ക​ളു​ണ്ടെ​ങ്കി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ദി​വ​സം ഡോ​ക്സി​സൈ​ക്ലി​ൻ 100 എം​ജി ര​ണ്ട് നേ​രം ക​ഴി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ, ജി​ല്ല​ക​ളി​ലെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ നി​ശ്ച​യി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഗു​ളി​ക വി​ത​ര​ണം ന​ട​ത്തും.

പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഗു​ളി​ക ക​ഴി​ച്ച് എ​ലി​പ്പ​നി​യി​ൽ നി​ന്നും ര​ക്ഷ നേ​ട​ണം. എ​ലി​പ്പ​നി​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ൻ വ​ഴി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ൻ എ​ച്ച്എം സ്റ്റേ​റ്റ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ കേ​ശ​വേ​ന്ദ്ര​കു​മാ​ർ, ഡോ. ​വി. മീ​നാ​ക്ഷി, ഡോ. ​രാ​ജു, ഡോ. ​പി. വി. ​അ​രു​ണ്‍, ഡോ. ​അ​മ​ർ എ​സ്. ഫെ​റ്റി​ൽ, ഡി​എം​ഒ ഡോ. ​പി. പി. ​പ്രീ​ത തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.