മ​ത്സ്യ​ഫെ​ഡ് ജീ​വ​ന​ക്കാ​ർ 60 ല​ക്ഷം രൂപ കൈ​മാ​റി
Sunday, August 18, 2019 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മ​ത്സ്യ​ഫെ​ഡി​ലെ ജീ​വ​ന​ക്കാ​ർ ആ​ദ്യ​ഗ​ഡു​വാ​യ 60 ല​ക്ഷം രൂ​പ ന​ൽ​കി. മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ചെ​ക്ക് കൈ​മാ​റി. മ​ത്സ്യ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ലോ​റ​ൻ​സ് ഹ​രോ​ൾ​ഡും മ​റ്റു​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നേ​ര​ത്തെ 147 പ്രാ​ഥ​മി​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച 12.92 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു. 2018 ഓ​ഗ​സ്റ്റി​ൽ മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് ദു​രി​ത മേ​ഖ​ല​ക​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നും വ​ള്ള​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ന്ധ​ന​വും മ​റ്റും ന​ൽ​കു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​ത്സ്യ​ബ​ന്ധ​നോ​പ​ക​ര​ണ​ങ്ങ ൾ​ക്കു​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​ലും മ​ത്സ്യ​ഫെ​ഡ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.