എ​ക​ദി​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Sunday, August 18, 2019 1:11 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വി​മു​ക്തി ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​മ​ന​പു​രം എ​ക്സൈ​സും, വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജും സം​യു​ക്ത​മാ​യി എ​ക​ദി​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. പാ​ണ​യം അ​ഗ്രോ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ണ​യം ആ​ദി​വാ​സി മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തി​യ ക്യാ​മ്പ് പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ് പെ​ക്ട​ർ ഷ​മീ​ർ ഖാ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, പീ​താം​ബ​ര​ൻ പി​ള്ള, സി​ഇ​ഒ ദി​ലീ​പ്, ഡ​ബ്ല്യു​സി​ഇ​ഒ​മാ​രാ​യ ഷ​ഹീ​ന ബീ​വി, അ​ജി​ത​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ശ്രീ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​തീ​ശ​ൻ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ലു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു ക്ലാ​സ് ന​യി​ച്ചു. ഡോ. ​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധ​ന​യും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി.