ക​ര്‍​ഷ​ക​ദി​നം: വെ​ള്ള​റ​ട പോ​ലീ​സ് ക​ര്‍​ഷ​ക​രാ​യി
Sunday, August 18, 2019 1:11 AM IST
വെ​ള്ള​റ​ട: ക​ര്‍​ഷ​ക​ദി​ന​ത്തി​ൽ വെ​ള്ള​റ​ട പോ​ലീ​സ് ക​ര്‍​ഷ​ക​രാ​യി മാ​റി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെക്ട​ര്‍ ബി​ജു, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​തീ​ഷ്ശേ​ഖ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്റ്റേ​ഷ​ന് മു​ന്നി​ല്‍ വ്യ​ഷ​തൈ​ക​ളും പ​ച്ച​ക്ക​റിത്തൈക​ളും ന​ട്ട് മാ​തൃ​കാ ക​ര്‍​ഷ​ക​രാ​യി മാ​റി. പ്ര​ള​യ ദു​രി​ത​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ക​ർ​ഷ​ക​ദി​നാ​ച​ര​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ച്ച​തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ​രാ​തി​യു​ണ്ട്.