രാ​മാ​യ​ണ​സ​ന്ധ്യാ​ച​ര​ണം സ​മാ​പി​ച്ചു
Sunday, August 18, 2019 1:09 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന രാ​മാ​യ​ണ​സ​ന്ധ്യാ​ച​ര​ണം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ക​ര​കൗ​ശ​ല​വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​ജി.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ മി​ക​ച്ച ഡോ​ക്ട​റാ​യി കേ​ര​ള സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ഹെ​ൽ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​സൈ​മ​ണ്‍ മോ​റി​സ​ണി​നെ ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ ഹ​രി​കു​മാ​ർ സ​വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ പ്ര​ഫ. കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, പി.​മോ​ഹ​ന​ൻ, ആ​റ്റു​കാ​ൽ ജി.​കു​മാ​ര​സ്വാ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സ​ജീ​വ് എം. ​സു​മേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ രാ​മാ​യ​ണ പാ​രാ​യ​ണം ന​ട​ത്തി.