എ​ച്ച് വ​ൺ എ​ന്‍ 1 പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണം
Sunday, August 18, 2019 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും പ്ര​ള​യാ​ന​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ എ​ച്ച് വ​ൺ എ​ന്‍1 പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ര്‍.​എ​ല്‍. സ​രി​ത അ​റി​യി​ച്ചു.

തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴു​മാ​ണ് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത്. സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ലാ​യി കാ​ണു​ന്ന പ​നി, ശ​രീ​ര​വേ​ദ​ന, മൂ​ക്കൊ​ലി​പ്പ്, തു​മ്മ​ല്‍, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന, വ​ര​ണ്ട ചു​മ, വി​റ​യ​ല്‍ എ​ന്നി​വ​യാ​ണ് ഈ ​പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍. ഗ​ര്‍​ഭി​ണി​ക​ള്‍, അ​ഞ്ചു​വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, 65 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ഹൃ​ദ്രോ​ഗം, ക​ര​ള്‍​രോ​ഗം, വൃ​ക്ക​രോ​ഗം തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ചെ​റി​യ തോ​തി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ത​ന്നെ ഉ​ട​ന്‍ ഇ​വ​ര്‍ ചി​കി​ത്സ തേ​ട​ണം.

തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും തൂ​വാ​ല​കൊ​ണ്ട് മൂ​ടു​ക​യും മ​രു​ന്നി​നു പു​റ​മേ കൃ​ത്യ​മാ​യ ആ​ഹാ​രം, ചൂ​ടു​പാ​നീ​യ​ങ്ങ​ള്‍, ന​ല്ല വി​ശ്ര​മം എ​ന്നി​വ​യും രോ​ഗി​ക്ക് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.