കാ​ണാ​താ​യ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, July 18, 2019 12:43 AM IST
വി​തു​ര : ഒ​ൻ​പ​തു ദി​വ​സം മു​മ്പ് കാ​ണാ​താ​യ വീ​ട്ട​മ്മ​യെ വീ​ടി​നു സ​മീ​പം കാ​ടു​പി​ടി​ച്ച പു​ര​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രു​വി​ക്ക​ര​യ്ക്കു സ​മീ​പം മൈ​ലം മൂ​ഴി ക​ല്ലു​വ​ര​മ്പ് ഷീ​ലാ ഭ​വ​നി​ൽ സ​ഹ​ദേ​വ​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ ബി. ​ന​ളി​നി​യെ (74) യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​നു രാ​വി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ന​ളി​നി​യെ കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​രു​വി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

അ​രു​വി​ക്ക​ര പോ​ലീ​സ്, ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള - ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യ യാ​തൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. മ​ക്ക​ൾ: വി​ക്ര​മ​ൻ, സു​ധാ​കു​മാ​രി, അ​നി​ത, ഷീ​ല.