വാ​വു​ബ​ലി​ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Wednesday, July 17, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ക്കി​ട​ക വാ​വു​ബ​ലി​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. വ​ര്‍​ക്ക​ല, ശം​ഖു​മു​ഖം, തി​രു​വ​ല്ലം, അ​രു​വി​പ്പു​റം, അ​രു​വി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ വി​വി​ധ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും. ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ പ്ര​കാ​രം അ​രു​വി​ക്ക​ര, അ​രു​വി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം ഉ​ള്‍​പ്പ​ടെ​യു​ള്ള അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തും.
ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നാ​യി ഏ​റ്റ​വു​മ​ധി​കം പേ​രെ​ത്തു​ന്ന വ​ര്‍​ക്ക​ല​യി​ല്‍ മൂ​ന്നു മെ​ഡി​ക്ക​ല്‍ സം​ഘ​ങ്ങ​ളി​ലാ​യി അ​ഞ്ചു ഡോ​ക്ട​ര്‍​മാ​രു​ടെ​യും മൂ​ന്ന് ആം​ബു​ല​ന്‍​സു​ക​ളു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കും.അ​പ​ക​ട മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്ന​തി​നും ദി​ശ മ​ന​സി​ലാ​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​കം ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും. വ​ര്‍​ക്ക​ല, ശം​ഖു​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 70 ലൈ​ഫ് ഗാ​ര്‍​ഡു​മാ​രു​ടെ​യും മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.
പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക സം​ഘം വാ​വു​ബ​ലി കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൺ​ട്രോ​ൾ​റൂ​മു​ക​ള്‍ സ്ഥാ​പി​ക്കും. മു​ട​ക്കം കൂ​ടാ​തെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി സൗ​ക​ര്യ​മൊ​രു​ക്കും.
ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ക്കി​ട​ക വാ​വു​ബ​ലി പൂ​ര്‍​ണ​മാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​യി​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ളും ഗ്ലാ​സു​ക​ളും ല​ഭ്യ​മാ​ക്കും. ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും. എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ജ​ല അ​ഥോ​റി​റ്റി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. അ​ന​ധി​കൃ​ത ഭ​ക്ഷ്യ വി​പ​ണ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​ത്കാ​ലി​ക ഭ​ക്ഷ്യ ലൈ​സ​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്തും. പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.
ഉ​ച്ച​ഭാ​ഷി​ണി​യു​ടെ നി​യ​ന്ത്ര​ണം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​നാ​യി​രി​ക്കും. അ​വ​ശ്യ​മെ​ങ്കി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്കും പ​രി​ശോ​ധ​ന ന​ട​ത്താം. അ​രു​വി​ക്ക​ര, തി​രു​വ​ല്ലം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കാ​നും തി​രു​വ​ല്ല​ത്തെ താ​ത്കാ​ലി​ക പാ​ല​ത്തി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. എ​ഡി​എം വി.​ആ​ര്‍. വി​നോ​ദ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.