കാ​ണാ​താ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ കു​റ്റി​ക്കാ​ട്ടി​ൽ
Tuesday, July 16, 2019 1:24 AM IST
പോ​ത്ത​ൻ​കോ​ട് : തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (​സി​ഇ​ടി) ര​ണ്ടാം വ​ർ​ഷ എം​ടെ​ക് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലെ കു​റ്റി​കാ​ട്ടി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
കോ​ഴി​ക്കോ​ട് വ​ട​ക​ര പു​ത്തൂ​ർ വ​ര​ത​യി​ൽ ശ്യാ​ൻ പ​ത്മ​നാ​ഭ​ന്‍റെ (27) മൃ​ത​ദേ​ഹ​മാ​ണ് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലെ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ന് പി​ന്നി​ലു​ള്ള കാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഏ​ഴു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി​ക്കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന​രു​കി​ൽ നി​ന്നും ശ്യാ​നി​ന്‍റെ ബാ​ഗ് ക​ണ്ടെ​ത്തി​യി​രു​ന്നു. ബാ​ഗി​നു​ള്ളി​ൽ ലൈ​ബ്ര​റി​യി​ൽ നി​ന്നും എ​ടു​ത്ത പു​സ്ത​ക​വും മൊ​ബൈ​ൽ ഫോ​ണും ആ​ത്മ​ഹ​ത്യ കു​റി​പ്പും ക​ണ്ടെ​ത്തി.
ശ്യാ​ൻ പ​ത്മ​നാ​ഭ​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഏ​ഴു​ദി​വ​സം മു​മ്പ് ബ​ന്ധു​ക്ക​ൾ ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പാ​ങ്ങ​പ്പ​റ ഡ​യ​മ​ണ്ട് ഡി​സ്ട്രി​ക് വാ​ലി എ​ന്ന ഫ്ലാ​റ്റി​ൽ മാ​താ​പി​താ​ക്ക​ളൊ​ടൊ​പ്പ​മാ​ണ് ശ്യാ​ൻ താ​മ​സം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് കാ​ണാ​താ​കു​ന്ന​ത്.
ലൈ​ബ്ര​റി​യി​ൽ പോ​കാ​നാ​യാ​ണ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ശ്യാ​നി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ റിം​ഗ് ചെ​യ്തെ​ങ്കി​ലും എ​ടു​ത്തി​രു​ന്നി​ല്ല.
അ​ന്ന് പോ​ലീ​സ് മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​ര്യ​വ​ട്ടം കാ​മ്പ​സി​ന്‍റെ പ​രി​സ​രാ​ണ് സി​ഗ്ന​ൽ കാ​ണി​ച്ച​ത്. തു​ട​ർ​ന്ന് കാ​മ്പ​സി​നു​ള്ളി​ലെ കാ​ടി​നു​ള്ളി​ൽ പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ശ്യാ​നി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മൂ​ന്ന് വ​ർ​ഷ​മാ​യി മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ലാ​ണ് ഇ​നി ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യി​ല്ല എ​ന്നെ​ഴു​തി​യ ആ​ത്മ​ഹ​ത്യ​കു​റു​പ്പ് മൃ​ത​ദേ​ഹ​ത്തി​ന​രു​കി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
ശ്യാ​ൻ ഏ​റെ​ക്കാ​ല​മാ​യി മാ​ന​സി​ക പി​രി​മു​റ​ക്ക​ത്തി​ന് മ​രു​ന്ന് ക​ഴി​ക്കു​ന്നു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ നേ​ര​ത്തെ പോ​ലീ​സി​ന് മൊ​ഴി കൊ​ടു​ത്തി​രു​ന്നു.
പോ​ലീ​സി​ന്‍റെ​യും ഫോ​റ​ൻ​സി​കി​ന്‍റെ​യും പ​രി​ശോ​ധ​ന​യ്ക്ക്ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​ച്ഛ​ൻ: പ​ത്മ​നാ​ഭ​ൻ, അ​മ്മ ഷൈ​ല​ജ്