പി​ര​പ്പ​ൻ​കോ​ട് ശ്രീ​ധ​ര​ൻ നാ​യ​ർ പു​ര​സ്കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വി​ന്
Tuesday, July 16, 2019 1:23 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ലി​യ​ക്കോ​ട് അ​പ്പു​കു​ട്ട​ൻ​പി​ള്ള സ്മാ​ര​ക സ​ഹ​ക​ര​ണ ഗ്ര​ന്ഥ​ശാ​ല​യു​ടെ ജി​ല്ല​യി​ലെ മി​ക​ച്ച സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള ഈ ​വ​ർ​ഷ​ത്തെ അ​ഡ്വ. പി​ര​പ്പ​ൻ​കോ​ട് ശ്രീ​ധ​ര​ൻ നാ​യ​ർ സ്മാ​ര​ക അ​വാ​ർ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വി​ന് സ​മ്മാ​നി​ച്ചു.
കോ​ലി​യ​ക്കോ​ട് ഗ​വ.​യു​പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​രാ​ജു​വാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. മൊ​മൊ​ന്‍റോ​യും പ്ര​ശ​സ്തി പ​ത്ര​വും 25,000 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
പി​ര​പ്പ​ൻ​കോ​ട് മു​ര​ളി ചെ​യ​ർ​മാ​നും ചെ​റു​ന്നീ​യൂ​ർ ശ​ശി​ധ​ര​ൻ നാ​യ​ർ, കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ വി.​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ വി.​കെ. മ​ധു സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച ജ​ന​പ്ര​തി​നി​ധി​ക്കു​ള്ള പു​ര​സ്കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി​യും ഇ​ത്ത​വ​ണ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​യി​രു​ന്നു.
നി​ര​വ​ധി അ​മ​ച്വ​ർ നാ​ട​ക​ങ്ങ​ളു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള വി. ​കെ. മ​ധു​വി​ന്‍റെ കി​രാ​ത​വൃ​ത്തം, ശം​ഭു​ക​ൻ എ​ന്നീ നാ​ട​ക​ങ്ങ​ൾ​ക്ക് വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.
പി​ര​പ്പ​ൻ​കോ​ട് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​എം. റാ​സി, ക​ലാ​കു​മാ​രി, ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​എ​ൻ. കെ. ​ജ​യ​കു​മാ​ർ, ഡോ. ​എം.​എ. സി​ദ്ദി​ഖ്, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.