വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
Tuesday, July 16, 2019 12:22 AM IST
വി​ഴി​ഞ്ഞം: ഗൃ​ഹ​നാ​ഥ​യെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ട്ട​യ്ക്കാ​ട് ക​ല്ലു​വി​ളാ​ക​ത്തു​വീ​ട്ടി​ൽ ജ​ല​ജ (61) യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ വീ​ടി​നു സ​മീ​പ​ത്തെ 15 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ ഇ​വ​രെ അ​ന്വേ​ഷി​ച്ചു​വ​ര​വെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ന്ന​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വി​ഴി​ഞ്ഞ​ത്തു നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റും കോ​വ​ളം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ. വി​നോ​ദാ​ണ് മ​ക​ൻ.