സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, July 16, 2019 12:22 AM IST
നേ​മം: ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളാ​യ​ണി ജം​ഗ്ഷ​നു സ​മീ​പം സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ശ്രീ ​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ക​രി​ക്ക​കം ചാ​രും​മൂ​ട് ശ്രീ​വ​ത്സ​ത്തി​ൽ അ​ച്യു​ത​ൻ ഡി. ​മേ​നോ​ൻ(50) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യ്ക്കാ​ണ് അ​പ​ക​ടം. ക​ര​മ​ന​ നി​ന്നും വെ​ള്ളാ​യ​ണി​യി​ലെ​ത്തി ശാ​ന്തി​വി​ള ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ അ​ച്യു​ത​ന്‍റെ സ്കൂ​ട്ട​റി​ൽ നേ​മ​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്കു വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ച്യു​ത​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൃ​ഷ്ണ​പ്രി​യ​യാ​ണ് ഭാ​ര്യ മ​ക്ക​ൾ: ഹ​രി .എ. ​മേ​നോ​ൻ, വി​ഷ്ണു എ. ​മേ​നോ​ൻ. സം​സ്കാ​രം ഇ​ന്ന് ശാ​ന്തി ക​വാ​ട​ത്തി​ൽ. നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു.