ചെ​ങ്ക​ലി​ലെ കൃ​ഷി​ക്കാ​ഴ്ച​ക​ളി​ല്‍ മ​നം നി​റ​ഞ്ഞ് ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ്രതിനിധികൾ
Tuesday, June 25, 2019 12:46 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വ​ലി​യ​കു​ള​ത്തി​ന്‍റെ ജ​ല​സ​മൃ​ദ്ധി​യും സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കാ​ര്‍​ഷി​ക കാ​ഴ്ച​ക​ളും അ​തി​ഥി​ക​ള്‍​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. ഹ​രി​ത കേ​ര​ളം മി​ഷ​ൻ യൂ​ത്ത് പ്ര​മോ​ഷ​ന്‍ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി നൂ​റോ​ളം പ്ര​തി​നി​ധി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ല്‍ ക​ണ്ട് വി​ല​യി​രു​ത്താ​നെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഈ ​പ്ര​തി​നി​ധി​ക​ള്‍ ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ​മ്മാ​കം പാ​ട​ശേ​ഖ​ര​വും ത​ല​സ്ഥാ​ന​ജി​ല്ല​യി​ലെ വി​ശാ​ല ജ​ലാ​ശ​യ​മാ​യ വ​ലി​യ​കു​ള​വും സ​ന്ദ​ര്‍​ശി​ച്ചു. ഇ​വി​ടു​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മു​ന്നേ​റ്റ​ങ്ങ​ളും ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​തൃ​കാ​പ​ര​മാ​യി അ​വ​ര്‍​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നാ​ണ് കൃ​ഷി ഭ​വ​ന്‍ അ​ധി​കൃ​ത​രു​ടെ അ​ഭി​പ്രാ​യം. ഇ​തു സം​ബ​ന്ധി​ച്ച് കൃ​ഷി ഓ​ഫീ​സ​ര്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ഇ എ​ന്നി​വ​ര്‍ ക്ലാ​സ്സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു.