മാലിന്യക്കൂന്പാരം: കോവളത്ത് എത്തിയാൽ മൂക്ക്പൊത്തണം
Tuesday, June 25, 2019 12:46 AM IST
വി​ഴി​ഞ്ഞം: ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ക​ര​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി​യ മാ​ലി​ന്യ​ക്കൂ​മ്പാ​രം കോ​വ​ള​ത്തെ സ​ഞ്ചാ​രി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. കോ​വ​ളം ഗ്രോ​വ് ബീ​ച്ചി​ലാ​ണ് ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യം അ​ടി​ഞ്ഞു കൂ​ടി ദു​ർ​ഗ​ന്ധം വി​മി​ക്കു​ന്ന​ത്.

മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ തി​ര​യി​ൽ പെ​ട്ട് ഇ​ത് വീ​ണ്ടും ക​ട​ലി​ലേ​ക്ക്പോ​കു​മെ​ന്ന് സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു.​

സ​മു​ദ്ര മ​ലി​നീ​ക​ര​ണം വ്യാ​പ​ക​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ​വും ക​ട​ലി​ലെ​മാ​ലി​ന്യം നി​ർ​മാ​ർ​ജ​നം ചെ​യ്യ​ലും അ​ട​ക്ക​മു​ള്ള​പ​രി​പാ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ശ​ത്ത്ന​ട​ന്നു​വ​രു​മ്പോ​ഴാ​ണ് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ​പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കാ​ത്ത​ത്.​ ക​ത്തി​ച്ച് ക​ള​യാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ലു​ള്ള​മാ​ലി​ന്യ​മാ​യ​തും നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​യി.
സ​ഞ്ചാ​രി​ക​ളെആ​ക​ർ​ഷി​ക്കാ​ൻ കോ​ടി​ക​ൾ​മു​ട​ക്കു​ന്ന ടൂ​റി​സം വ​കു​പ്പും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ​കോ​വ​ളം തീ​ര​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തി​നു​ദാ​ഹ​ര​ണ​മാ​ണി​ത്.