സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന ക്ലാസ് ആ​രം​ഭി​ച്ചു
Monday, June 24, 2019 12:29 AM IST
വെ​ള്ള​റ​ട: ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

എ​ട്ടാം ക്ലാ​സ് മു​ത​ല്‍ 12-ാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി​ട്ടാ​ണ് ഒ​രു വ​ര്‍​ഷം നീ​ണ്ട് നി​ല്‍​ക്കു​ന്ന പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എം. ​യേ​ശു​ദാ​സ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​ന്‍. കൃ​ഷ്ണ​ന്‍ നാ​ടാ​ര്‍, പി​ടി എ ​പ്ര​സി​ഡ​ന്‍റ് ഡി. ​വി​ജു, ജെ.​ബി​ജു​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.